Sunday, February 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിൽ പോകും; കൃത്രിമ കൈവെച്ചു,

Palakkad News by Palakkad News
15 minutes ago
in CHITTUR
0
നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിൽ പോകും; കൃത്രിമ കൈവെച്ചു,
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിൽ പോകും; കൃത്രിമ കൈവെച്ചു, സഹായ ഹസ്തം നീട്ടിയത് പ്രതിപക്ഷ നേതാവ്

കൊച്ചി: പാലക്കാട് ‍ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിനോദിനി എന്ന 9 വയസുകാരിക്ക് സെപ്റ്റംബർ മാസം നൽകിയ മുറിവ് ഉണക്കാനുള്ള ശ്രമത്തിലാണ് ചുറ്റുമുള്ളവർ. സെപ്റ്റംബർ 30 നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നു. കൃത്രിമ കൈ വെക്കാൻ പണമില്ലാത്ത മാതാപിതാക്കളുടെ പ്രതിസന്ധി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പലവട്ടം അധികൃതരെ സമീപിച്ചെങ്കിലും 2 ലക്ഷം രൂപയാണ് ആകെ ലഭിച്ചത്. ഒറ്റ കൈയുമായി സ്കൂളിൽ പോകാനുള്ള കുട്ടിയുടെ സങ്കടം കണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടിയന്തിരമായി ഇടപെട്ടു. കുട്ടിയുടെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ച അദ്ദേഹം, ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന കൃത്രിമ കൈ ലഭ്യമാക്കാൻ മുൻകൈയെടുത്തു. ഇന്ന് രാവിലെ വിഡി സതീശൻ കുട്ടിയെ കാണാനെത്തി. പുത്തൻ കൈയ്യിലുള്ള പൂക്കൾ നൽകിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ പ്രതിപക്ഷ നേതാവിനെ വിനോദിനി സ്വീകരിച്ചത്.

സ്ഥലമോ വീടോ സ്വന്തമായി ഇല്ലാത്ത കുടുംബത്തിന് സ്ഥലം വാങ്ങി നൽകുമെന്നും വീട് വെച്ചു നൽകാൻ ഒരാൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിനോദിനിക്ക് ചികിത്സാ പിഴവ് മൂലമാണ് വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നത്. കൃത്രിമ കൈ വച്ചതോടെ ഇനി സ്കൂളിൽ പോകാനും പടം വരയ്ക്കാനും ഡാൻസ് കളിക്കാനുമൊക്കെ വിനോദിനി തയ്യാറാവുകയാണ്

Previous Post

വാളയാര്‍ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിൽ പോകും; കൃത്രിമ കൈവെച്ചു,

നിറപുഞ്ചിരിയോടെ വിനോദിനി ഇനി സ്‌കൂളിൽ പോകും; കൃത്രിമ കൈവെച്ചു,

February 1, 2026
വാളയാര്‍ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാളയാര്‍ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

January 31, 2026
മാരക ലഹരിയുമായി ഇരുപതുകാരിയും സുഹൃത്തും അറസ്റ്റിൽ

മാരക ലഹരിയുമായി ഇരുപതുകാരിയും സുഹൃത്തും അറസ്റ്റിൽ

January 31, 2026
ഐ.എം.എ ജംഗ്ഷനിൽ വീട്ടമ്മയുടെ പ്രതിഷേധം, ഗതാഗതക്കുരുക്ക്

ഐ.എം.എ ജംഗ്ഷനിൽ വീട്ടമ്മയുടെ പ്രതിഷേധം, ഗതാഗതക്കുരുക്ക്

January 28, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News