ന് കോണ്‍ഗ്രസ്സ് നേതാവും മുന്‍മന്ത്രിയും എഴുത്തുകാരനുമായ വി.സി.കബീര്‍ മാസ്റ്ററുടെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘അനുഭവങ്ങള്‍ നൊമ്പരങ്ങള്‍’ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് മാര്‍ച്ച് 8 തിങ്കളാഴ്ച വെെകുന്നേരം 5 മണിക്ക് പാലക്കാട് എം.പി ഓഫീസില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. DCC പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് MP പ്രമുഖ സാഹിത്യകാരന് മുണ്ടൂര്‍ സേതുമാധവന് നല്‍കികൊണ്ട് പുസ്തകം പ്രകാശനം ചെയ്യും. ഗാന്ധിദര്‍ശന്‍ സമിതിക്കുവേണ്ടി തിരുവനന്തപുരം സാഹിതി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രമ്യഹരിദാസ് MP, വി.എസ്.വിജയരാഘവന് Ex.MP, ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.പനങ്കാറ്റ്, കബീര്ക്കവിതകള്, പാലക്കാട്ടുച്ചേരി മുതല്‍ പാലക്കാട് വരെ( ചരിത്രം), കയ്യൊപ്പ്, നിളയുടെ കണ്ണുനീര്, അണയാത്ത കനല് (അബുള്‍കലാം ആസാദിന്റെ ജീവചരിത്രം), കെടാവിളക്ക് (ഗാന്ധിചരിത്രം) തുടങ്ങിയവയാണ് കബീര്‍ മാസ്റ്റര്‍ എഴുതിയ മറ്റ് പുസ്തകങ്ങള്‍.