കോവിഡ് ബാധിത കുടുംബങ്ങൾക്ക് കൈത്താങ്ങായി 32-ാം വാർഡിൽ സേവനവണ്ടി
പാലക്കാട്: കോവിഡ് ബാധിത കുടുംബങ്ങൾക്കും ലോക്ഡൗൺ മൂലം പ്രയാസപ്പെടുന്നവർക്കുമായി 32-ാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ഭക്ഷ്യധാന്യ കിറ്റ് വീടുകളിലെത്തിക്കുന്ന സേവന വണ്ടി പദ്ധതിക്ക് തുടക്കമായി.
റിലീഫ് സെൽ ജില്ലാ കൺവീനർ പി.ലുഖ്മാൻ ഉദ്ഘാടനം ചെയ്തു.
അതിതീവ്ര വ്യാപനത്തിന്റെ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസകരമായ സേവനവണ്ടി ഭക്ഷ്യധാന്യ പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാംഘട്ടത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് പുറമെ
മരുന്ന് വിതരണം, വീടുകൾ അണുമുക്തമാക്കൽ, വാക്സിനേഷൻ രജിസ്ട്രേഷൻ, ആവശ്യക്കാർക്ക്
പൾസ് ഓക്സിമീറ്റർ, കൗൺസിലിംഗ്, ഡോക്ടർ ഓൺലൈൻ കൺസൾട്ടിംഗ് തുടങ്ങി കോവിഡ് പ്രതിരോധ – സേവന പ്രവർത്തനങ്ങൾ ടീം വെൽഫെയർ, ആർ.ആർ.ടി വളണ്ടിയർമാരുടെ സഹകരണത്തോടെ വാർഡിൽ നടന്നുവരുന്നതായി കൗൺസിലർ എം.സുലൈമാൻ പറഞ്ഞു.
ടീം വെൽഫെയർ വളണ്ടിയർമാരായ കെ.റഫീഖ്, ബി.ഷെരീഫ്, അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.