കേന്ദ്ര സർക്കാർ നല്കിയ പത്ത് ലക്ഷം ഡോസ് വാക്സിൻ കേരളം
വിനിയോഗിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് യുവമോർച്ച പ്രവർത്തകർ ജില്ല
മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ
നേതൃത്വത്തിലാണ് ഉപരോധം നടന്നത്. സംസ്ഥാനത്ത് 18 വയസിന് മുകളിൽ
ഉള്ളവർക്ക് ഇപ്പോഴും വാക്സിൻ ലഭിക്കാത്ത സ്ഥിതിയാണെന്നും, 10 ലക്ഷം ഡോസ്
വാക്സിൻ ലഭിച്ചിട്ടും അത് കൃത്യമായി വിനിയോഗിക്കാത്ത സംസ്ഥാന സർക്കാർ
നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊറോണ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വീണ്ടും അനുദിനം ഉയരാൻ കാരണം
സർക്കാറിന്റെ ഈ അലംഭാവം ആണെന്നും യുവമോർച്ച ആരോപിച്ചു, കൃത്യമായി
നടപടിയുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരവുമായി
മുന്നോട്ടുപോകുമെന്നും യുവമോർച്ചാ പ്രവർത്തകർ പറഞ്ഞു.
യുവമോർച്ച ജില്ലാ അധ്യക്ഷൻപ്രശാന്ത് ശിവൻ
ജില്ലാ ഉപാധ്യക്ഷൻ കെ എം പ്രതീഷ്, ജില്ലാ സെക്രട്ടറി നവീൻ വടക്കന്തറ G
അജേഷ്, വിഷ്ണു ഗുപ്ത, എം മനോജ്, S ശരവണൻ, മുകേഷ് പള്ളതേരി എന്നിവർ
നേതൃത്വം നൽകി