*വാക്സിൻ ചലഞ്ച് ലേക്ക് വിവാഹ മോതിരം നൽകി – വധൂവരന്മാർ മാതൃകയായി.
പുതുക്കോട്:
ഡി.വൈ.എഫ്.ഐ.പുതുക്കോട് മേഖല പ്രസിഡന്റും, സിപിഐ(എം) പുതുക്കോട് ലോക്കൽ കമ്മിറ്റി അംഗവും, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സ: കെ.സി.ബിനുവും ഡി.വൈ.എഫ്.ഐ.മംഗലം മേഖല ജോയിന്റ് സെക്രട്ടറി പി.എം.അമൃതയുമാണ് വിവാഹവേദിയിൽ വെച്ചൂ തന്നെ വിവാഹമോതിരം നൽകിയത്. കോവിസ് പ്രോട്ടോക്കോൾ പാലിച്ച് ഞായറാഴ്ച്ചനടത്തിയ വിവാഹചടങ്ങിൽ വച്ചാണ് തങ്ങൾക്ക് വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണമോതിരം മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി യ ത്.
സിപിഐഎം ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രൻ വിവാഹ മോതിരം ഏറ്റുവാങ്ങി.
മറ്റു സിപിഎം രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു