..
സെപ്റ്റംബർ 17 ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ
ജന്മദിനത്തിൽ സേവാഹി സംഘടൻ കാര്യക്രമത്തിന്റെ ഭാഗമായി ഭാരതത്തിലെ മുഴുവൻ
ബ്ലഡ് ബാങ്കുകളിലും യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാനം നൽകുന്നതിന്റെ
ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ യുവമോർച്ച
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചു.. യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം
ചെയ്തു..
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയുള്ള തീയതികളിൽ ജില്ലയിലെ ബ്ലഡ്
ബാങ്കുകൾ കേന്ദ്രീകരിച്ചുകൊണ്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കു മെന്ന്
പ്രശാന്ത് ശിവൻ അറിയിച്ചു
യുവമോർച്ച പിരായിരി മണ്ഡലം അധ്യക്ഷൻ ജനീഷ് വാടപ്പറമ്പ് യുവമോർച്ച
ഭാരവാഹികളായ ഗണേഷ് ജനാർദ്ദനൻ, വി കാർത്തിക്,അഞ്ജിത്ത് കണ്ണാടി A. അനീഷ്,
മണികണ്ഠൻ കണ്ണകി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
വാണിയംകുളം പി കെ ദാസ് ആശുപത്രി,ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റൽ
മണ്ണാർക്കാട് താലൂക്ക് ആശുപത്രി ,ചിറ്റൂർ കരുണാ മെഡിക്കൽ കോളേജ് വാളയാർ
PIMS ആശുപത്രി, നെന്മാറ അവിറ്റിസ് ഹോസ്പിറ്റൽ, പാലക്കാട് ജില്ല ആശുപത്രി
പാലക്കാട് സൂര്യ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചു