മകളുടെ വിവാഹ ആവശ്യത്തിനെടുത്ത ലോൺ തിരിച്ചടക്കാനായില്ല.ബാങ്ക് നോട്ടീസ് കിട്ടി,ഗൃഹനാഥൻ ജീവനൊടുക്കി
പുലാപ്പറ്റ : കുടിശ്ശിക അടക്കാത്തതിൽ ബാങ്ക് നോട്ടീസ് ലഭിച്ചതോടെ ഗൃഹനാഥൻ ജീവനൊടുക്കി. പുലാപ്പറ്റ പുത്തൻപുരക്കൽ വീട്ടിൽ കുഞ്ഞിരാമൻ (78 ) ആണ് മരിച്ചത്. കള്ളു ചെത്ത് തൊഴിലാളിയായിരുന്നു. ഇന്നലെ രാത്രിയോടെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന മരുന്ന് കുടിച്ചു അവശ നിലയിലാവുകയായിരുന്നു.പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നാലുദിവസങ്ങൾക്ക് മുന്നേ കുടിശ്ശിക അടച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നറിയിച്ചുകൊണ്ട് കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്ക് എതിർകക്ഷിയായി അറിയിപ്പ് ലഭിച്ചിരുന്നു. ഇതിൽ മനം നൊന്താണ് ജീവൻ ഉപേക്ഷിച്ചതെന്ന് വീട്ടുകാർ പറഞ്ഞു . ഏഴു വർഷങ്ങൾക്കു മുമ്പാണ് തന്റെ മകളുടെ കല്യാണ ആവശ്യത്തിനായി സഹകരണ ബാങ്കിൽ നിന്നും പുരയിടം, കൃഷിയിടം എന്നിങ്ങനെ 35 സെൻറ് സ്ഥലം ഈട് നൽകി 470000 രൂപ ലോൺ എടുക്കുന്നത്. ഈ തുക 629342 രൂപയായും നവംബർ 29 നുശേഷം മുതൽ സംഖ്യ യോടൊപ്പം 15 .25 പലിശ സഹിതം അടക്കണമെന്നും അല്ലാത്തപക്ഷം സ്ഥാവര ജംഗമ സ്വത്തുകളിൽ ബാങ്ക് ഈടാക്കി കൊള്ളുന്നതിനും അനുവദിക്കുന്നതായുള്ള 2018 നവംബർ 29 ന് തീരുമാനം എടുത്ത എ ആർ കോടതിയിലെ വിധിപ്പകർപ്പ് ലഭിക്കുകയായിരുന്നു. എന്നാൽ ബാങ്കിന്റെ സ്വഭാവിക നടപടിയുടെ ഭാഗമായി അറിയിച്ചതാണ് ജപ്‌തി നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.സുബ്രമണ്യൻ പറഞ്ഞു . മൃതദേഹം കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചതിൽ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്‌കാരം നടത്തി. ഭാര്യ : ശാന്തകുമാരി , മക്കൾ :വിജയലക്ഷ്‌മി , ബാലകൃഷ്ണൻ , ഗംഗാദേവി . മരുമക്കൾ :നാരായണൻ , പാർവ്വതി , ഗംഗാധരൻ .