യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം
ഒക്ടോബർ 17 വാർഷിക ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ കമ്മറ്റി
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി
വിക്ടോറിയ കോളേജ് മുതൽ കോട്ടമൈതാനം രക്തസാക്ഷി മണ്ഡപപം വരെ ലഹരി വിരുദ്ധ
സന്ദേശ യാത്ര സംഘടിപ്പിച്ചു.
വിക്ടോറിയ കോളേജ് പരിസരത്ത് ലഹരി വിരുദ്ധ സന്ദേശ യാത്ര എക്സൈസ്
ഡെപ്യൂട്ടി കമ്മീഷണർ കെ.ജയപാൽ ഉൽഘാടനം നിർവ്വഹിച്ചു,.
യു എം സി സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ജില്ലാ പ്രസിഡൻറ് പി എസ് സിoപ്സൺ, സംസ്ഥാന ട്രഷറർ പി എം എം ഹബീബ്,
എക്സ്സൈസ് സി ഐ സതീശ്, ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ ആർ ചന്ദ്രൻ ,
ജില്ലാ ട്രഷറർ കെ ഗോകുൽദാസ് , തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ
പി എസ് സിoപ്സൺ ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.