അർധരാത്രിയില്‍ കോണ്‍ഗ്രസ് വനിത നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പാലക്കാട് എസ്.പി ഓഫിസ് മാർച്ചില്‍ സംഘർഷം.
നൂറുകണക്കിനാളുകളാണ് മാർച്ചില്‍ അണിനിരന്നത്. മാർച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.
മാർച്ച് എസ്.പി ഓഫിസ് പരിസരത്ത് എത്തുന്നതിന് മുമ്ബ് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. രാവിലെ 11.30 ഓടെയാണ് മാർച്ച് തുടങ്ങിയത്.
മാർച്ചില്‍ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു. മാർച്ചിന് മുന്നോടിയായി ആയിരങ്ങളാണ് കോട്ടമൈതാനിയില്‍ ഒത്തുകൂടിയത്. സംഘർഷ സാധ്യത മുന്നില്‍ കണ്ട് 200 ലേറെ പൊലീസുകാരെ എസ്.പി ഓഫിസ് പരിസരത്ത് വിന്യസിച്ചിരുന്നു.