ഓട്ടോറിക്ഷാ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്വതന്ത്രനും കോണ്‍ഗ്രസ് നേതാവ്; ‘പത്രിക പിൻവലിക്കാൻ മറന്നുപോയി’
കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എസ്.സെല്വൻ.
നാമനിർദ്ദേശ പത്രിക നല്‍കിയത് പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണെന്നും സാങ്കേതിക കാരണങ്ങളാല്‍ പത്രിക പിൻവലിക്കാൻ മറന്നുപോയെന്നുമാണ് സെല്‍വൻ്റെ വാദം. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സെല്വൻ പറഞ്ഞു.
പാലക്കാട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെയാണ് കോണ്‍ഗ്രസ് നേതാവായ സെല്‍വനും മത്സരിക്കുന്നത്.