ഇടത് ദുർഭരണത്തിനെതിരെ..
വഞ്ചനാദിനാചരണം…
UDF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം.. സ്വർണ്ണ കടത്തും, ലഹരി മാഫിയക്കും കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവക്കണം എന്ന മുദ്രവാക്യം ഉയർത്തി വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി നെന്മാറ ഗ്രാമപഞ്ചായത്തിലെ വാർഡ് നാലിൽ നെന്മാറ പാടത്ത് നിൽപ്പു സമരം നടത്തി സമര പരിപാടിക്ക് സ്വാഗതം ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.യൂസഫ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നേതാവ് പ്രദീപ് നെന്മാറ മുഖ്യ പ്രഭാഷണം നടത്തി. രാജേഷ്, അഫ്സർ, മാണിക്കൻ എന്നിവർ സംസാരിച്ചു