ശ്രീകൃഷ്ണപുരം (പാലക്കാട്): പി.എസ്.സിയെ സർക്കാർ സി.പി.എമ്മിെൻറ പോഷക സംഘടനയാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കഴിഞ്ഞ അഞ്ചു വർഷക്കാലം നാടിനെ നശിപ്പിക്കുന്ന ഭരണമാണ് ഇടതു സർക്കാർ നടത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. യു.ഡി.എഫ് ഒറ്റപ്പാലം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രീകൃഷ്ണപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി വൈസ് പ്രസിഡൻറ് സി.പി. മുഹമ്മദ്, സെക്രട്ടറി പി. ഹരിഗോവിന്ദൻ, മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.എ. തങ്ങൾ, കെ. ശ്രീവത്സൻ, ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. രാമകൃഷ്ണൻ, ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സത്യൻ പെരുമ്പറക്കോട്, പി.എസ്. അബ്‌ദുൾ കാദർ, പി. സൈദ് മാസ്റ്റർ, വി.എൻ. കൃഷ്ണൻ, ഓമന ഉണ്ണി, കെ. രജിത, ഷീബ പാട്ടതൊടി, ഉമ്മർ കുന്നത്ത്, സ്ഥാനാർഥി ഡോ. പി. സരിൻ എന്നിവർ സംസാരിച്ചു










