ചിറ്റൂർ: യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ നെൽകർഷകർക്ക് പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചിറ്റൂരിൽ ഐശ്വര്യകേരളം യാത്രക്ക് നൽകിയ സ്വീകരണ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കൊണ്ട് വന്ന കാർഷിക പാക്കേജ് ഇടതു സർക്കാർ അട്ടിമറിച്ചു. ഇടതുപക്ഷം പ്രഖ്യാപിച്ച വലതു കനാൽ നീട്ടാൽ പദ്ധതി അഞ്ചു വർഷം കഴിഞ്ഞും ആരംഭ ദിശയത്തിൽ തന്നെയാണുള്ളത് .തൊഴിൽ മേഖലയിൽ സന്പൂർണ്ണ പരാജയമാണുണ്ടായത്.
പറന്പിക്കുളം- ആളിയാർ കരാർ പുതുക്കാൻ കാലം അതിക്രമിച്ചിരിക്കുകയാണ് . കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമിച്ചു വർധിച്ചുവരുകയാണ് . ക്രമസമാധാനം സന്പുർണ്ണ തകർച്ചയിലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ രതീഷ് ഹിച്ചം. എംപിമാരായ രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, മുൻ എംഎൽഎ കെ. അച്ചുതൻ, കെ.ഗോപാലസ്വാമി എന്നിവർ പ്രസംഗിച്ചു.