പാലക്കാട്: കണ്ണാടിയിൽ അന്തിമ നിമിഷത്തിൽ കളംമാറ്റി യു.ഡി.എഫ്. 15 വാർഡുള്ള പഞ്ചായത്തിൽ യു.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കുന്നതിനാണ് മണ്ഡലം പ്രസിഡൻറ് ഉൾെപ്പടെ കോൺഗ്രസിലെ പ്രദേശിക നേതാക്കൾ നോമിനേഷൻ സമർപ്പിച്ചത്. നേരത്തെ രണ്ടുപേർ കൈപ്പത്തി ചിഹ്നത്തിലും, ബാക്കി സ്വതന്ത്രരായി മത്സരിക്കാനും ധാരണയായെങ്കിലും പ്രശ്നങ്ങൾ മൂർഛിച്ചതിനാൽ തീരുമാനം മാറ്റി. തുടർന്ന് പഞ്ചായത്തിൽ യു.ഡി.എഫ് 15 വാർഡിലും സ്വതന്ത്രരായി മത്സരിക്കാൻ പത്രിക നൽകിയത്.
എന്നാൽ തിങ്കളാഴ്ചയോടെ ചിത്രം മാറി. മൂന്ന്, ആറ്, ഏഴ്, പത്ത്, 12 വാർഡുകളിൽ സ്വന്തം ചിഹ്നത്തിലും, ബാക്കി ഒമ്പത് എണ്ണത്തിൽ സ്വതന്ത്രരായി മത്സരിക്കാനുമാണ് തീരുമാനം. സി.പി.എമ്മിൽനിന്ന് പുറത്താക്കിയവർ ഉൾപ്പെെടയുള്ളവർ ചേർന്ന് പൗരമുന്നണി രൂപവത്കരിച്ചാണ് 2010ൽ എൽ.ഡി.എഫിൽനിന്ന് ഭരണം പിടിച്ചത്. ഇപ്പോൾ വീണ്ടും അതേതന്ത്രം പയറ്റി എൽ.ഡി.എഫി െൻറ തുടർഭരണം തടയാനാണ് യു.ഡി.എഫ് നീക്കം