പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 170ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം സ്വദേശികളായ കിരൺ, ശരത് എന്നിവരാണ് ആർപിഎഫിന്റെ പിടിയിലായത്. പാലക്കാട് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംഎ ഇവരിൽ നിന്നും പിടികൂടി. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റിയിലാണ് ഇവരിരുവരും ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഈ സമയം സ്റ്റേഷനിൽ ആർപിഎഫിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതു കണ്ട കിരണും ശരത്തും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതികളെ എക്സിന് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു.