ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം:ജപ്തി നടപ്പാക്കാൻശ്രമിച്ച ബാങ്കിനെതിരെ നടപടി വേണം
കടമ്പഴിപ്പുറം:ജീവിതം പ്രതിസന്ധിയിലായഈ കോവിഡ് കാലത്ത് നോട്ടിസ് അയച്ചു കൊണ്ട് ഗൃഹനാഥനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്ക് നടപടിക്കെതിരെ ബിജെപി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പരിപാടി നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പുലാപ്പറ്റ പുത്തൻപുരക്കൽ വീട്ടിൽ കുഞ്ഞിരാമൻ (78 ) കീടനാശിനി അകത്തുചെന്ന് മരിച്ചത്. അതിന്റെ ദിവസങ്ങൾക്ക് മുമ്പ് കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്ക് വഴി എ ആർ കോടതിയിൽ നിന്ന് ലോൺ നടപടിയുടെ അറിയിപ്പ് ലഭിച്ചത്. ഇതിൽ വിഷമിച്ചാണ് ജീവിതം ഉപേക്ഷിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ്സെടുക്കണമെന്ന് ഉദ്‌ഘാടനം ചെയ്തു സംസാരിച്ച ബിജെപി ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി കെ. നിഷാദ് പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ.ജെ കെ.ഉണ്ണി അധ്യക്ഷനായി. രാജൻ കുട്ടത്ത്, എൻ.ജോമേഷ് ഐസക്ക്, കെ. ചന്ദ്ര മേഹനൻ, പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.