പാലക്കാട്: മൂന്നു മരങ്ങള്‍ ഒന്നിച്ച് റോഡിലേക്ക് മറിഞ്ഞു വീണതോടെ നെല്ലിയാമ്ബതി ചുരം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞദിവസം രാത്രി ഉണ്ടായ മഴയിലാണ് പാതയോരത്തുനിന്നിരുന്ന വന്‍ കരിവാക മരം സമീപത്തുള്ള മറ്റുരണ്ടു മരങ്ങള്‍ക്ക് മുകളിലൂടെ റോഡിലേക്ക് നിലം പതിച്ചത്. കുണ്ടറചോലക്കും പോത്തുണ്ടി ചെക്ക് പോസ്റ്റിനും ഇടയിലുള്ള സ്ഥലത്താണ് മരങ്ങള്‍ കടപുഴകി വീണത്.
ഇന്നലെ പുലര്‍ച്ചെ 5.30ന് നെന്മാറയില്‍ നിന്നും പുറപ്പെട്ട കെ.എസ്. ആര്‍.ടി.സി. ബസ് യാത്രക്കാര്‍ മരം വീണതിനെതുടര്‍ന്ന് വഴിയില്‍ കുടുങ്ങി.