ശാസ്താ നഗർ ബസ്റ്റോപ്പിലെആൽമരത്തടികൾ നീക്കം ചെയ്ത് അവിടെ ആൽ- മാവ് നട്ടുപിടിപ്പിക്കണം.
മലമ്പുഴ: ശാസ്താനഗർ ആലും ചുവട് ബസ് സ്റ്റോപ്പിൽ നിന്നിരുന്ന നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന ആൽമരം മുറിച്ച തടികൾ മാറ്റണമെന്ന് പൊതുപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ കെ.ഗോകുൽദാസ് ആവശ്യപ്പെട്ടു.പ്രദേശവാസികൾക്ക് നൂറ്റിയമ്പതു വർഷമായി ഓക്സിജനും പക്ഷികൾക്ക് കൂടുകൂട്ടാൻ ശിഖരങ്ങളും നൽകിയിരുന്ന ആൽ മുത്തശ്ശിയാണു് നിലംപതിച്ചത്.ചിതൽ പിടിച്ച് അപകടാവസ്ഥയിലായതിനാലാണ് അധികൃതർ ആൽമുറിക്കാനുള്ള നടപടി സ്വീകരിച്ചത്.പ്രളയകാലത്ത് കൊമ്പുകൾ പൊട്ടിവീണിരുന്നു. ഭാഗ്യത്തിന് അപകടം സംഭവിച്ചില്ല.
ആൽമരം നിന്നിരുന്നിടത്ത് ഒരു മാവും ഒരു ആൽമരവും നട്ടുപിടിപ്പിച്ച് നാട്ടുകാരുടെ സഹകരണത്തോടെ സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ് ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ.ഗോകുൽദാസ്.
മാധ്യമ പ്രവർത്തകനായ ജോസ് ചാലയ്ക്കലിൻ്റെ വാർത്തയിലുടെയാണ് ആൽ മുത്തശ്ശിയെ മുറിച്ച വിവരം അറിയുന്നതെന്നും ആൽമാവു് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിനുള്ള അനുമതിക്കായി അകത്തേത്തറ പഞ്ചായത്ത് അധികൃതർ, വനം വകുപ്പ് അധികൃതർ.ജില്ല കലക്ടർ എന്നിവർക്ക് കത്തുനൽകാനുള്ള ‘പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും കെ.ഗോകുൽദാസ് പറഞ്ഞു. മാവിലെ ഫലം മനുഷ്യർക്കും പക്ഷികൾക്കും ഭക്ഷിക്കാമല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.