പാലക്കാട് റവന്യു ഡിവിഷണല്‍ ഓഫീസറുടെ ക്വാര്‍ട്ടേഴ്സ് പരിസരത്ത് വീണു കിടക്കുന്ന തേക്ക് മരം പാലക്കാട് ജില്ലാ കലക്ടറുടെ മാര്‍ച്ച് 23 ലെ നടപടിക്രമം പ്രകാരം നവംബര്‍ 16 ന് രാവിലെ 11.30 ന് പാലക്കാട് റവന്യു ഡിവിഷണല്‍ ഓഫിസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം തറവിലയുടെ 10% തുക നിരതദ്രവ്യം കെട്ടിവെക്കണം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്