പല്ലശ്ശന. കഴിഞ്ഞ നാല് വർഷക്കാലം പല്ലശ്ശന കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയി ജോലി ചെയ്ത് കോവിഡ് മഹാമാരിയും , മറ്റും പടർന്നു പന്തലിച്ച ഈ കാലഘട്ടത്തിൽ നമുക്ക് താങ്ങും , തണലും ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ട്രാൻസ്ഫർ ആയി പോകുന്ന ഏവരുടേയും പ്രിയപ്പെട്ട ശിവദാസ് സാറിനെ പല്ലശ്ശന പഞ്ചായത്ത് അംഗങ്ങളായ എസ്. അശോകൻ , പി.എസ്.രാമനാഥൻ, മനു പല്ലാവൂർ, കെ.വിജയലക്ഷമി, ആർ. ജയനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ 2021 ജൂലൈ 15ന് ഉച്ചക്ക് രണ്ടു മണിക്ക് പല്ലശ്ശന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.