മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ ഗതാഗതം ക്രമീകരിക്കും. പകൽ മൂന്നു മുതൽ രാത്രി ഒമ്പതുവരെയാണ് ഗതാഗത ക്രമീകരണമുണ്ടാവുക. പാലക്കാട് നഗരസഭ, കണ്ണാടി, മരുതറോഡ് പഞ്ചായത്തുകളിൽ കലക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചു. സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.