പ്ലാസ്റ്റിക്ക് നിരോധനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും സ്ഥിരതയില്ലാത്ത ജി. എസ്. ടി. താരിഫ് ഒഴിവാക്കണമെന്നും വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ജില്ലാ പ്രസിഡന്റ് വി. എം. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ബാബു അധ്യക്ഷനായി. ട്രഷറർ എ. പി. മാനു മുസ്തഫ മുളയങ്കാവ്, പ്രകാശ് പാലക്കാട്, ഗോപി കഞ്ചിക്കോട്, ലത്തീഫലി ഒറ്റപ്പാലം, ഉണ്ണികൃഷ്ണൻ കൊഴിഞ്ഞാമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
പ
ത