ഉത്സവത്തിനിടെ എയര്‍ഗണ്ണുമായി അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
തൃത്താലയില്‍ ഉത്സവ ആഘോഷ വരവിനിടയില്‍ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്തു.
ഒതളൂർ സ്വദേശി ദില്‍ജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. തൃത്താല വേങ്ങശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം.
ഉത്സവ പരിപാടികള്‍ക്കിടയില്‍ എയർഗണ്‍ പ്രദർശിപ്പിച്ചതിനും അത് അശ്രദ്ധമായി കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. പെരുമ്ബിലാവില്‍ നിന്നാണ് യുവാവ് എയർഗണ്‍ വാടയ്ക്കെടുത്തതെന്ന് പൊലീസ് കണ്ടെത്തി