പാലക്കാട്: ഇന്നു മുതൽ ഒമ്പതാം തിയതി വരെആരംഭിച്ച കർശന കോ വിഡ്നിയന്ത്രണ നിബന്ധനകളനുസരിച്ച് ഗ്രാമങ്ങളിലും നഗരത്തിലും ശാന്തത’ കടകൾ അടഞ്ഞുകിടന്നു. അത്യാവശ്യ കടകൾ മാത്രമേ തുറന്നുള്ളൂ എങ്കിലും ഉച്ചയോടെ അവയിൽ പലതും അടച്ചു.അത്യാവശ്യ വാഹനങ്ങൾ ഓടുന്നുണ്ട്. ചില ബസ്സുകൾ ഓടുന്നുണ്ടെങ്കിലും പലതിലും ഒന്നോ രണ്ടോ യാത്രക്കാർ മാത്രമാണ് ഉള്ളത് ‘ഓട്ടോകൾ സ്റ്റാൻ്റിൽ കിടക്കുന്നുണ്ടെങ്കിലും ഓട്ടം വിളിക്കാൻ യാത്രക്കാരില്ലെന്നും കാത്തു കിടപ്പ് ബോറടിക്കുകയാണെന്നും സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.

അൽപം വാഹന തിരക്കുണ്ടായത് റോബിൻസൻ റോഡിലായിരുന്നു. സ്വകാര്യ ലാബ് ഈ റോഡിൽ പ്രവർത്തിക്കുന്നതിനാൽ ഇവിടേക്കെത്തുന്ന വാഹനങ്ങളും റോഡരുകിൽ പാർക്ക് ചെയ്ത വാഹനങ്ങളും കുടി ആയപ്പോഴാണ് ഈ റോഡിൽ അൽപമെങ്കിലും തിരക്കനുഭവപ്പെട്ടത്.
