: മലമ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് മാലിന്യ ദുർഗന്ധം . തദ്ദേശിയരെയും വിനോദ സഞ്ചാരികളെയും ദുരിതത്തിലാക്കുന്ന മാലിന്യ പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നും ആരോപണം.കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴയിലെക്ക് ദിനം പ്രതി ആയിരങ്ങളാണ് എത്തിച്ചേരുന്നത്. ഇവരെ കാത്തിരിക്കുന്ന താവട്ടെ കാനകളിലേക്കൊഴുകിയെത്തിയ കക്കൂസ് മാലിന്യവും ദുർഗന്ധവും . ഡാമിന് പരിസരത്തെ കാർപാർക്കിംഗ് കേന്ദ്രത്തിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യമാണ് കാനകളിലേക്കെത്തുന്നത്. സമീപത്തെ ഹോട്ടലുകളിലെ കക്കൂസ് മാലിന്യം ഭഷണ മാലിന്യവും ഒഴിക്കിവിടുന്നതും കാനയിലേക്കാണ്. ജില്ലയിലെ പ്രധാന സ്ഥലമായ മലമ്പുഴയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിരന്തര പരിശോധന നടക്കുന്നിടത്താണ് മാലിന്യ കൂമ്പാരവും ദുർഗന്ധവും. വിനോദ സഞ്ചാരികളെ വിഷമത്തിലാക്കുന്നത്.ബന്ധപ്പെട്ട അധികൃതരോട് പലതവണ പറഞ്ഞിട്ടും ഫലം ഇല്ലെന്ന് പൊതുപ്രവർത്തകനും മലമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി .കെ. കണ്ണദാസ് പറയുന്നു . ഡാം തുറന്ന് വിടന്ന സമയങ്ങളിൽ തദ്ദേശീയരായ നിരവധി പേരാണ് വസ്ത്ര മലക്കാനും കളിക്കാനുമായി കനാലുകളിൽ എത്തുന്നുണ്ട്. കാനകളിലെ മാലിന്യം കനാലുകളിൽ ഒഴുകി എത്തുന്നത് സാംക്രമ രോഗങ്ങൾ പടരാൻ ഇടയാക്കും. ഇക്കാരണങൾ ചൂണ്ടിക്കാട്ടിയാണ് .അധികൃതർക്ക് പരാതി നൽകിയത്. എന്നിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ല. പഞ്ചായത്തധികൃതരും മൗനം പാലിക്കുകയാണ് ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പി .കെ .കണ്ണദാസ് പറഞ്ഞു