പേസ്റ്റ് രൂപത്തിലുള്ള എലിവിഷമെടുത്ത് പല്ലുതേച്ചു, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്ബതികളുടെ മകള്‍ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 21നാണ് സംഭവമുണ്ടായത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ പല്ലുതേച്ചതോടെയാണ് കുഞ്ഞിന്റെ ശരീരത്തില്‍ വിഷമെത്തിയത്.