ഓട്ടോ ഇലക്‌ട്രീഷനായ നൗഷാദിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയവര്‍ മുഖം മൂടിയിട്ടതിനാല്‍ ആരാണ് സംഘത്തിലുള്ളവര്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി ഒമ്ബതുമണിയോടെയാണ് അജ്ഞാതര്‍ നൗഷാദിനെ കാറില്‍ കയറ്റി കൊണ്ടുപോയത്. വാഗണ്‍ആര്‍ കാറിലെത്തിയ മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തു. നൗഷാദ് ഒച്ച വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ബഹളം കേട്ട് എത്തിയെങ്കിലും സംഘം ഉടന്‍ കാറില്‍ ഇയാളുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയായ നവക്കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.