അണക്കപ്പാറയിലെ വ്യാജക്കള്ള്:13 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
അണക്കപ്പാറയിൽനിന്ന് സ്പിരിറ്റും സ്പിരിറ്റ് ചേർത്ത കള്ളും പിടികൂടിയ കേസ് ജില്ലയിലെ ഒരുവിഭാഗം എക്സൈസ് ഉദ്യോഗസ്ഥർ അട്ടിമറിക്ക് ശ്രമിക്കുന്നു. വ്യാജക്കള്ള് നിർമാണകേന്ദ്രം പ്രവർത്തിക്കാൻ സഹായം ചെയ്തതുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 ഉദ്യോഗസ്ഥരെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അന്വേഷണം ശക്തമായി മുന്നോട്ടുപോയാൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥരും പോലീസും കുടുങ്ങുമെന്ന ഭയമാണ് കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിന് പിന്നിൽ. തുടരന്വേഷണം എക്സൈസ് വിജിലൻസിൽനിന്ന് സംസ്ഥാന വിജിലൻസ് ഏറ്റെടുത്തിട്ടുണ്ട്.