ജില്ലയിലെ ആറ് അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനം ഇന്ന്
പാലക്കാട്: ജില്ലയിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ആറ് അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനവും രണ്ട് അംബേദ്കർ ഗ്രാമങ്ങളിലെ വികസനപദ്ധതികളുടെ നിർമാണോദ്ഘാടനവും മന്ത്രി എ.കെ.ബാലൻ ഓണ്‍ലൈനായി ഇന്നുരാവിലെ 11 ന് നിർവഹിക്കും.
പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടായി ഗ്രാമപഞ്ചായത്തിലെ അയ്യങ്കുളം, കണ്ണന്പ്ര ഗ്രാമപഞ്ചായത്തിലെ കൊളയക്കാട് സമഗ്രവികസന അംബേദ്കർ ഗ്രാമം, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വേണാട്ടുകളപ്പറന്പ്, തരൂർ ഗ്രാമപഞ്ചായത്തിലെ ചേലക്കാട്ടുകുന്ന്, പെരിങ്ങോട്ടുകുറുശി ഗ്രാമപഞ്ചായത്തിലെ പെരുമല, കുത്തനൂർ ഗ്രാമപഞ്ചായത്തിലെ കല്ലേക്കാട് എന്നീ നിർമാണം പൂർത്തിയായ അംബേദ്കർ ഗ്രാമങ്ങളുടെ ഉദ്ഘാടനവും കാവശേരി ഗ്രാമപഞ്ചായത്തിൽ മുട്ടാളയ്ക്കൽ കല്ലംപറന്പ്, കുത്തനൂർ ഗ്രാമപഞ്ചായത്തിൽ കീഴ്പ്പാല അംബേദ്കർ ഗ്രാമങ്ങളുടെ നിർമാണോദ്ഘാടനവുമാണ് മന്ത്രി നിർവഹിക്കുക.
ഒരുകോടി വീതം ചെലവിലാണ് ഓരോ അംബേദ്കർ ഗ്രാമം പദ്ധതിയും പൂർത്തിയാക്കിയത്. അംബേദ്കർ ഗ്രാമനിർമാണത്തിന് 50 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്.