മൂന്നര പതിറ്റാണ്ടുകാലം പൊതു വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിധ്യമായിരുന്ന ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന ഹാറൂൺ മാസ്റ്റർക്ക് രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കെ.ബാബു എം എൽ എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലും പൊതുരംഗത്തും ഹാറൂൺ മാസ്റ്റർ നൽകിയ സംഭാവനകൾ എം.എൽ.എ. അനുസ്മരിച്ചു. ഹാറൂൺ മാസ്റ്ററുടെ ആത്മാർത്ഥതയും നിശ്ചയദാർഡ്യവുമാണ് അദ്ദേഹത്തിന് ദേശീയ സംസ്ഥാന അദ്ധ്യാപക അവാർഡുകൾക്കും, വിദ്യാലയത്തിന് പിടിഎ അവാർഡുകളിലേക്കും എത്തിച്ചത്. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന പല്ലാവൂർ ഗവ: വിദ്യാലയത്തിൽ മക്കളെ ചേർത്ത് പഠിപ്പിച്ച് ഏറ്റവും മികവാർന്ന ഉയർന്ന വിദ്യാഭ്യാസം, മകൻ ഹാഷിം ഖരഖ്പൂർ ഐ ഐ ടി യിലൂടെ എം.ടെക്കും, മകൾ ഹസ്ന മഞ്ചേരി ഗവ: മെഡിക്കൽ കോളേജിലൂടെ എം.ബി ബിഎസ് മൂന്നാം വർഷത്തിലേക്കും എത്തിയത് മാഷിന്റെ ആശയങ്ങൾക്കും ആദർശങ്ങൾക്കുമുള്ള അംഗീകാരമാണെന്നുള്ളതിന് സാക്ഷ്യം വഹിക്കുന്നു.
പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ സായ് രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ , നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ലീലാമണി എന്നിവർ മുഖ്യാതിഥികളായി. പല്ലാവൂർ ഗവ: എൽ.പി.സ്കൂളിന്റെ നൂറ്റിയൊന്നാം വാർഷികാഘോഷം പ്രശസ്തകവി ഇയ്യങ്കോട് ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അശോകൻ, ജില്ലാ പഞ്ചായത്തംഗം പി. രജനി, കെ.വി.ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ശാന്തകുമാരൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.സജില, പഞ്ചായത്ത് മെമ്പറും സ്വാഗത സംഘം ചെയർമാനുമായ ഡി. മനുപ്രസാദ് , ജനറൽ കൺവീനറായ ഹെഡ്മിസ്ട്രസ്സ് ടി. ഇ. ഷൈമ പിടിഎ ഭാരവാഹികളായ എസ്.ജയ മോഹൻ ചെങ്കാരം എസ്. സമീന സ്കൂൾ വികസനസമിതി ഭാരവാഹികളായ
കെ.പി. പ്രഭാകരൻ കളരിക്കൽ, പി.എൻ രവീന്ദ്രനാഥ്, എസ്. രാമൻകുട്ടി, പി.യു കേശവദാസ്, എം.ലക്ഷ്മണൻ, മാധ്യമപ്രവർത്തകരായ കെ.വി.സുബ്രമണ്യൻ, എൻ. ഭാസ്കരൻ, ഷൈജുവെമ്പലൂർ, സാദിഖ്, ലിയാഖത്ത് അലിഖാൻ , എ.മോഹനൻ മാസ്റ്റർ, പൂർവ്വാധ്യാപകരായ പി.മാധവി, എൻ.പി. സാറാമ്മ, കെ.റംലത്ത്, കെ.റെജീന ,ടി.എസ്.രാധ. പൂർവ്വ വിദ്യാർത്ഥികളായ കെ.എൻ പുഷ്കല , എസ്. ഹരിപ്രസാദ്, കെ.പി. പ്രേംകുമാർ ,സരിക അധ്യാപകരായ ബി.ഗീത കെ.ശ്രീജ ഡി.പ്രിയസൂന ടി.വി. പ്രമീള, എം.ടിന്റു, കെ.ഗിരിജ അധ്യാപക സംഘടനാ നേതാക്കളായ പി.ജി. ഗിരീഷ്കുമാർ, കെ.ജി. അനിൽകുമാർ, ബി. പത്മകുമാർ എന്നിവർ സംസാരിച്ചു. യാത്രയയപ്പിനോടനുബന്ധിച്ച് ഗുരുവന്ദനം, മുൻ പിടിഎ നേതൃസംഗമം, മാധ്യമ സൗഹൃദ സദസ്സ് എന്നിവയും സംഘടിപ്പിച്ചു.