Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണം – വി .കെ. ശ്രീകണ്ഠൻ എം.പി

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണം – വി .കെ. ശ്രീകണ്ഠൻ എം.പി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണം – വി .കെ. ശ്രീകണ്ഠൻ എം.പി

പാലക്കാട്: ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് വീണ്ടെടുക്കാൻ രാമശ്ശേരി ഗാന്ധി ആശ്രമം നേതൃത്വം നൽകണമെന്ന് പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
ദണ്ഡിയാത്രയിലൂടെ ഇന്ത്യൻ ജനതയെ ആകമാനം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കാൻ കഴിഞ്ഞ ഗാന്ധിജി മുന്നോട്ട് വച്ച കർമ്മ പരിപാടികളിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും എം.എൽ.എ യുമായിരുന്ന എ.കെ.രാമൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന സിവിൽ നിയമലംഘന പ്രസ്ഥാനമടക്കമുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച മണ്ണിൽ  സംഘടിപ്പിച്ച ദണ്ഡിയാത്ര അനുസ്മരണവും ഗാന്ധി ആശ്രമം കർമ്മ പരിപാടികളുടെ ആസൂത്രണവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1930 മാർച്ച് 12ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നും ഗാന്ധിജിയും 78 സത്യാഗ്രഹികകളും ചേർന്ന് 24 ദിവസം കൊണ്ട് 384 കി.മീ. പദയാത്രയായി ദണ്ഡി കടപ്പുറത്തേക്ക് നടത്തിയ മാർച്ചിനെ ജനലക്ഷങ്ങൾ അനുഗമിച്ചതോടെ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഉറക്കം നഷ്ടപ്പെട്ടു.

മുൻമന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി. കബീർ അധ്യക്ഷനായി.
പ്രൊഫ. പി. എ. വാസുദേവൻ ദണ്ഡിയാത്ര അനുസ്മരണ പ്രഭാഷണം നടത്തി. കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, ജനാരോഗ്യ പ്രസ്ഥാനം ചെയർമാൻ ഡോ.ജേക്കബ് വടക്കഞ്ചേരി, സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ, ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ. എൻ. ശുദ്ധോധനൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. രാജേഷ്.സി, തപോവരിഷ്ഠാശ്രമം പ്രതിനിധി സുധാകരബാബു, നാടൻപാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി, ശബരി ആശ്രമം പ്രതിനിധി വി.സുബ്രഹ്മണ്യൻ, സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ,
പഞ്ചായത്ത് മെമ്പർമാരായ എ. സുബ്രഹ്മണ്യൻ, കെ. ഗിരീഷ് ബാബു, ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി ബൈജുവടക്കുമ്പുറം, ജനാരോഗ്യ പ്രസ്ഥാനം ജില്ലാ കൺവീനർ ടി.ആർ. സന്തോഷ്കുമാർ, സർവ്വോദയ മണ്ഡലം ജില്ലാ നിവേദക് സുധീർ ഒലവക്കോട്, ഗാന്ധി ഫിലിം ഡയറക്ടർ ലക്ഷ്മി പത്മനാഭൻ’ സർവ്വോദയ കേന്ദ്രം നിർവ്വാഹക സമിതിയംഗം രാധാകൃഷ്ണൻ രാമശ്ശേരി, ഉണ്ണിക്കുട്ടൻ മടച്ചിപ്പാടം,
ശെൽവൻ കണ്ണിയോട് , കെ.വി. കൃഷ്ണകുമാർ, രാധാകൃഷ്ണൻ കറുകപ്പാടം, രാഘവൻ മടച്ചിപ്പാടം, സണ്ണി എടൂർ പ്ലാക്കീഴിൽ, ശെന്തിൽ മടച്ചിപ്പാടം, പ്രകാശൻ കറുകപ്പാടം തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:

രാമശ്ശേരി ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പും
സർവ്വോദയ കേന്ദ്രവും പാലക്കാട് ജില്ലാ സർവ്വോദയ മണ്ഡലവും  ചേർന്ന്  രാമശ്ശേരി ഗാന്ധി ആശ്രമം നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ
(സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച മണ്ണിൽ) സംഘടിപ്പിച്ച ദണ്ഡിയാത്ര അനുസ്മരണവും ഗാന്ധി ആശ്രമം കർമ്മ പരിപാടികളുടെ ആസൂത്രണവും പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ ഉൽഘാടനം ചെയ്യുന്നു.

വാർത്ത തയ്യാറാക്കിയത്.

Previous Post

ഐ.ആർ.ഡബ്ല്യു. സംസ്ഥാന വളണ്ടിയർ ക്യാമ്പ് സമാപിച്ചു

Next Post

കെ എസ് ആർ ടി സിയെ തകർക്കുന്ന ഇടതു ഭരണത്തിനെതിരെയുള്ള പോരാട്ടം തുടരും: കെ എസ് ടി എംപ്ലോയീസ് സംഘ് .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News