പോത്തുണ്ടി ഡാം തുറക്കാൻ സാധ്യത
പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബർ 10) വൈകിട്ട് ആറിന് 106.77മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നാൽ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ ഇന്ന് (ഒക്ടോബർ 11 ) രാവിലെ തുറക്കേണ്ടിവരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 108.204 മീറ്ററാണ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്