പാലക്കാട് മണ്ഡലം പിടിക്കാൻ കേന്ദ്രമ ഇറക്കി :ബിജെപി
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പാലക്കാടിനെയും ഉൾപ്പെടുത്തി ബിജെപി ദേശീയ നേതൃത്വം. പാലക്കാട് നഗരസഭ നിലവിൽ ബിജെപിയാണ് ഭരിക്കുന്നത്. ജില്ലയിൽ ബിജെപിക്കുള്ള ജനപിന്തുണ വോട്ടാക്കി മാറ്റി പാർലമെൻറ് മണ്ഡലം വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
പാലക്കാട് ലോക്സഭാ മണ്ഡലത്തിന്റെ ചുമതല കേന്ദ്രമന്ത്രിക്ക് നൽകിയിട്ടുണ്ട്. കേന്ദ്ര രാസവസ്തു-രാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. പൊന്നാടയണിയിച്ചും ആരതിയുഴിഞ്ഞും മന്ത്രിയെ എതിരേറ്റു. ഭഗവത് ഗുബെ ആണ് പാലക്കാട് ചുമതല വഹിക്കുന്ന മന്ത്രി.