പാലക്കാട് ഡിവിഷനിലെ റെയിൽവെ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു
പാലക്കാട്: കോവിഡ് കാലത്തെ അനാവശ്യതിരക്കൊഴിവാക്കാൻ പാലക്കാട് ഡിവിഷനിലെ മുഴുവൻ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു.
പത്തു രൂപയിൽ നിന്ന് 50 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. മെയ് 1 മുതൽ ജൂലൈ 31 വരെ മൂന്ന് മാസത്തേക്കാണ് നിരക്ക് വർദ്ധിപ്പിച്ചത്.