മുണ്ടൂരിൽ കുമ്മാട്ടി കണ്ട് മടങ്ങിയവർ ബൈക്ക് ബാറിന് മുനിൽ വച്ച് മദ്യപിക്കാൻ കയറി; ഫിറ്റായി തിരിച്ചു വന്നപ്പോൾ ബൈക്കില്ല; സിസിടിവി പരിശോധനയിൽ വാഹനം തള്ളിക്കൊണ്ടു പോകുന്നത് കണ്ടു; ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ യുവാവ് മരിച്ചു. മലമ്ബുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകന് റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലര്‍ച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണു സംഭവം. കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ റഫീക്കിനെ മര്‍ദിച്ചത്. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയളി സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു. സംശയം മാത്രം തോന്നിയായിരുന്നു ഇവരുടെ ആക്രമണം. അതിക്രൂരമായ മര്‍ദ്ദനം റഫീക്കിന് ഏറ്റിരുന്നു. ഇതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
റഫീക്കിനെ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. പൊലീസെത്തി അക്രമിസംഘത്തിലെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കൂടുതല്‍ പ്രതികളുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയിലാണ് സംഭവം.