മിൽമ ബൂത്ത് കുത്തിപ്പൊളിച്ച് ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുകയും സ്കൂട്ടർ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുനിശ്ശേരി പെട്രോൾ പമ്ബിൽ മദ്യപിച്ചെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. തേങ്കുറുശ്ശി തുപ്പാരത്ത് അൽത്താഫ് ഹുസൈൻ (25) ആണ് പിടിയിലായത്. ആഗസ്റ്റ് 10ന് രാത്രിയാണ് സംഭവം. പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി മോഷണം പോയ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു.