പാലക്കാട് നടന്ന ഫ്ളാഷ് മോബിന്റെ ശബ്ദം ജില്ലാ ജഡ്ജി ഇടപെട്ട് കുറപ്പിച്ച സംഭവം വിവാദത്തില്‍. ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്ളാഷ് മോബിന്റെ ശബ്ദമാണ് ജില്ലാ ജഡ്ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്.
ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിരുന്നു പരിപാടി. ഇതിനിടെ ജില്ലാ കോടതിയില്‍ നിന്നും ജീവനക്കാരെത്തി ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.