ആള്‍ക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കേസിലെ വിചാരണ മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതി ഈ മാസം 20 ലേക്ക് മാറ്റി.
ഈ മാസം 20 ന് മുമ്ബ് വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേയോ, അല്ലെങ്കില്‍ സ്പെഷ്യല്‍ പ്രാസിക്യൂട്ടറെ മാറ്റിയതായി ഉത്തരവോ കിട്ടണം. അല്ലാത്ത പക്ഷം, 20 മുതല്‍ സാക്ഷി വിസ്താരം വീണ്ടും തുടരുമെന്നും വിചാരക്കോടി വ്യക്തമാക്കി.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന് വിചാരണക്കോടതിയില്‍ പരിചയക്കുറവ് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അടിക്കടി സാാക്ഷികള്‍ കൂറുമാറിയതാണ് കുടുംബത്തിന്റെ നീക്കത്തിന് കാരണം.