വിലക്കയറ്റം സൃഷ്ടിക്കുന്ന പുതിയ ജി.എസ്.ടി വർദ്ധനവ്, ബദൽ മാർഗം കണ്ടെത്താതെയുള്ള അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനം, വൈദ്യുതി ചാർജ് വർദ്ധനവ് എന്നീ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 27 ന് കാലത്ത് 10 മണിക്ക് കലക്ട്രേറ്റിന് മുൻപിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി.
ജില്ലാ ട്രഷറർ കെ.കെ ഹരിദാസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ ജന.സെക്രട്ടറി കെ.എ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ഭാരവാഹികളായ ഷക്കീർ ടി.പി., സി.വി. ജെയിംസ്, ടി. പി. സക്കറിയ, കെ. ചന്ദ്രൻ, ബാസിത്ത് മുസ്ലിം, പി. ബാലമുരളി, വി. പ്രജിത്ത് പട്ടാമ്പി, കെ.കൊച്ചുകുട്ടൻ, കെ. സുന്ദർരാജ്, രമേശ് ബേബി, ഷൈഖ് ചിന്നാവ, കെ.പി. ഉല്ലാസ്, അസ്സൻ മുഹമ്മദ് ഹാജി, എം.എസ്. സിറാജ്, ഷമീർ മണ്ണാർക്കാട് തുടങ്ങിയവർ പങ്കെടുത്തു.