പട്ടാമ്പി :ആറങ്ങോട്ടുകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറങ്ങോട്ടുകര വലിയപറമ്പിൽ ബിപിന്റെ മകൻ അദിത്ത് കൃഷ്ണ (17)നെയാണ് വീടിനുള്ളിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 5 മണിക്കായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാളെ (വ്യാഴം) സംസ്കരിക്കും. അമ്മ: ബിന്ദു.
സഹോദരൻ: അഭിരാം കൃഷ്ണ.