ചെർപ്പുളശ്ശേരി ടൗണിൽ ബസ്സിടിച്ച് പരിക്കേറ്റയാൾ മരിച്ചു. വെള്ളിനേഴി ചരക്കുളത്തിങ്കൽ വീട്ടിൽ കൃഷ്ണദാസ് (47) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ മലബാർ കോംപ്ലക്സിന്
മുമ്പിലാണ് അപകടമുണ്ടായത്. റോഡരികിൽ ബൈക്ക് നിർത്തി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.