പാലക്കാട് : മീഡിയ വൺ ചാനൽ നിരോധനത്തിനെതിരെ കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ബി. എസ്. എൻ.എൽ. ഓഫിസിനു മുൻപിൽ നടന്ന പ്രതിഷേധ യോഗം പാലക്കാട് പ്രസ് ക്ലബ് സെക്രട്ടറി
കെ മധുസൂദനൻ കർത്താ ഉദ്ഘാടനം ചെയ്തു..
കെ.എൻ.ഇ.എഫ്. ജില്ലാ പ്രസിഡന്റ് കെ ശിവദാസ് അധ്യക്ഷനായി . എം എൻ അരവിന്ദാക്ഷൻ ( വീക്ഷണം ) സി അജിത്ത് കുമാർ (കേരള കൗമുദി ) ഷിജു (മീഡിയ വൺ ) എന്നിവർ പ്രസംഗിച്ചു. കെ.എൻ.ഇ.എഫ്. ജില്ലാ ജോയിന്റ് സെക്രട്ടറി ബി. സുബാഷ് സ്വാഗതവും പി.ടി. ബബീഷ് നന്ദിയും പറഞ്ഞു .