പൊട്ടിയ പൈപ്പ് ഇപ്പഴുംപുഴയിൽ തന്നെ.
മലമ്പുഴ: ആദ്യ പ്രളയത്തിൽ പൊട്ടിവീണ ശുദ്ധജല വിതരണ പൈപ്പുകൾ ഇപ്പഴും വീണിടത്തു തന്നെ കിടക്കുന്നു. മലമ്പുഴ മുക്കെ പുഴയുടെകടുക്കാം കുന്നം നിലംപതി പാലത്തിനടിയിലാണ് വലിയ കുഴൽ പൈപ്പുകൾ കിടക്കുന്നത്. മലമ്പുഴയിൽ നിന്നും നഗരത്തിലെ വാട്ടർടാങ്കുകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന പൈപ്പ് ലൈനാണ് അന്ന് പൊട്ടിവീണത്.പുതിയ വ കൊണ്ടു വന്ന് യോജിപ്പിച്ച് ശരീയാക്കിയെങ്കിലും പഴയത് പുഴയിൽ തന്നെ കിടക്കുന്നത് എടുത്തു മാറ്റണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടൂന്നത്.
