ഇരട്ട കൊലപാതകങ്ങൾക്ക് പിന്നാലെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് അവസാനിക്കാനിരിക്കെയാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയത്.
വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ നീട്ടിയത്. പൊതുസ്ഥലങ്ങളിലും മറ്റും അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരരുതെന്ന് ഉത്തരവില്‍ പറയുന്നു. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്.
ആയുധങ്ങളുമായി പൊതുസ്ഥലത്ത് എത്തുന്നവര്‍ക്കെതിരെ 1818 ലെ ആയുധ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ജില്ലയിലെ സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.