പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവ ശുശ്റൂഷയ്ക്ക് പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും കഴിഞ്ഞ ദിവസം മരണപെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സികുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതിന് മുമ്പും സമാനരീതിയിൽ ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സത്യ സന്ധമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, മാതൃകാപരമായ ശിക്ഷ നടപടികൾ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി. എസ്. അബുഫൈസൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി മോഹൻദാസ്, എം. സുലൈമാൻ,ഉസ്മാൻ ആലത്തൂർ, ചന്ദ്രൻ പുതുക്കോട്, ദിൽഷാദലി, റിയാസ് ഖാലിദ്, സൈദ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.