കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറും.പാലക്കാട്: കൊവിഡ് വ്യാപന പ്രതിസന്ധിക്കിടയിലും രഥോത്സവം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കല്‍പ്പാത്തി അഗ്രഹാരം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന രഥോത്സവത്തിന് ഇന്ന് കൊടിയേറും. കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ രഥോത്സവത്തിന് കൊടിയേറും.
കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 9.15നും 10.15നും ഇടയ്ക്ക് കൊടിയേറ്റം നടക്കും. ഇന്നു മുതല്‍ 11വരെ വൈകീട്ട് ആറിന് അഷ്ടബലി, എഴുന്നെള്ളത്ത് എന്നിവ നടക്കും. 12ന് അഞ്ചാം തിരുന്നാള്‍ എഴുന്നെള്ളത്ത് നടക്കും. 14നാണ് ഒന്നാം തേര് ഉത്സവം. 14ന് രാവിലെ ഒമ്ബതിന് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി കല്യാണ ഉത്സവം നടക്കും