പല്ലശ്ശന., ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 20ന് തിങ്കളാഴ്ച കാലത്ത് 9.30മണി മുതൽ കൂടല്ലൂർ എഴുത്തച്ഛൻ സമുദായ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് പരിശോധനയിൽ 160 ആളുകൾ പരിശോധനക്ക് വിധേയരായി. ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പല്ലശ്ശന പഞ്ചായത്തിലെ ആർക്കും തന്നെ കോവിഡ് പോസിറ്റീവ് ഉണ്ടായിരുന്നില്ല. മുതലമടയിൽ നിന്നും തേവൻകുളത്ത് ബന്ധുവീട്ടിലേക്ക് വന്നയാൾക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആൻ്റിജൻടെസ്റ്റിൽ പങ്കെടുത്ത് കോവിഡ് പോസിറ്റീവ് കുറയ്ക്കുവാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.