ഒരു യാത്രികൻ എന്നത് പരിസ്ഥിതി സ്നേഹിയും സർവ്വോപരി മനുഷ്യ സ്നേഹിയും ആയിരിക്കും എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായ്മയായ ടീം ആൽഫ തങ്ങളുടെ 14 മത് ഇവന്റ് ആയ തുളസീവനം പദ്ധതിയ്ക്ക് കടമ്പഴിപ്പുറം ജി.യു.പി.സ്ക്കൂളിൽ വെച്ച് തുടക്കം കുറിച്ചു. പ്രശസ്ത കല സാഹിത്യ പ്രവർത്തകൻ ആയ കെ.എൻ കുട്ടി മാസ്റ്ററും കടമ്പഴിപ്പുറം ജി.യു.പി സ്ക്കൂൾ പ്രധാനാധ്യാപകൻ ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്ററും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ടീം ആൽഫയുടെ അഡ്മിൻ ആയ ശ്രീ. മനീഷ് എം അദ്ധ്യക്ഷത വഹിച്ച പരുപാടിയിൽ ക്ലബ്ബ് സ്ഥാപകനായ ശ്രീ. ശരത്. എം സ്വാഗതവും അഡ്മിൻ ശ്രീ. രഞ്ജിത് ആർ നന്ദിയും രേഖപ്പെടുത്തി. ക്ലബിലെ നിരവധി പ്രവർത്തകർ പങ്കെടുത്തു.
അന്തരീക്ഷവായുവിനെ ഏറ്റവും കൂടുതൽ ശുദ്ധീകരിക്കുന്ന ഔഷധസസ്യം കൂടിയായ തുളസി ചെടികൾ കൂട്ടമായി വെച്ച് പിടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. ക്ലബ്ബ് അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 60 ൽ പരം ചെടികളാണ് ഇന്നേ ദിവസം വെച്ച് പിടിപ്പിച്ചത്. വൈകാതെ തന്നെ തുടർ ഘട്ടങ്ങളും ഉണ്ടാകും എന്ന് അഡ്മിൻ പാനൽ അറിയിച്ചു.