പാലക്കാട് :കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്ബില്‍ ടാങ്കർ ലോറി മറിഞ്ഞ് അപകടം. രാസവസ്തുവുമായി പോയ ടാങ്കർ ലോറി ആണ് മറിഞ്ഞത്.പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കി. ടാങ്കർ നീക്കാനുള്ള നടപടികള്‍ അഗ്നിരക്ഷാസേന തുടങ്ങിയിട്ടുണ്ട്.
എറണാകുളത്ത് നിന്ന് വന്ന ടാങ്കറില്‍ ടൊല്‍വിൻ എന്ന രാസവസ്തുവാണ് ഉള്ളത്. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് നിർദേശം നല്‍കിയത്. അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.









