വടക്കഞ്ചേരി: അടച്ചിടൽ കാലത്ത് ദുരിതത്തിലായ തയ്യൽ തൊഴിലാളികളെ സഹായിക്കാൻ സർക്കാർ സന്മനസ് കാണിക്കണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ജേക്കബ് മംഗലംഡാം ആവശ്യപ്പെട്ടു. ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഒന്ന് എണീക്കാൻ തുടങ്ങിയപ്പോഴാണ് രണ്ടാമത്തെ ലോക്ക് ഡൗണ്‍.
സ്കൂൾ, ഓണം, പെരുന്നാൾ, ഉത്സവങ്ങൾ തുടങ്ങിയ എല്ലാ സീസണുകളും നഷ്ടപ്പെട്ടു. തയ്യൽ തൊഴിലാളികളിൽ ഭൂരിഭാഗവും അന്നന്ന് ജോലി ചെയ്ത് അന്നം തേടുന്നവരാണ്. ഇനി ലോക് ഡൗണ്‍ ഇളവുകൾ വന്ന് തയ്യൽകടകൾ തുറക്കുന്പോൾ വാടക, തയ്യൽ മെറ്റീരിയൽസ്, കറന്റ് ബില്ല്, കൂടാതെ ഉപയോഗിക്കാതെ കിടന്ന് തകരാറുകൾ സംഭവിച്ച തയ്യൽ മിഷ്യനുകളുടെ റിപ്പയറിംഗ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് ഓരോ തയ്യൽ കടക്കാരനും തൊഴിലാളിയും നേരിടാൻ പോകുന്നത്.
ഈ അവസരത്തിൽ പരിഹാര മാർഗ്ഗമായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് അന്‍പതിനായിരം രൂപയിൽ കുറയാത്ത ഒരു പലിശ രഹിത വായ്പ അനുവദിക്കണമെന്ന് പി.വി ജേക്കബ് ആവശ്യപ്പെട്ടു









